International
ബെയ്റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു
അടുത്ത ദിവസങ്ങളില്‍ ബെയ്റൂത്തിന്റെ മധ്യഭാഗം കേന്ദ്രീകരിച്ച് ഇസ്‌റാഈല്‍ സേന നടത്തുന്ന നാലാമത്തെ വ്യോമാക്രമണം ആണിത്.
ബെയ്‌റൂത്ത് | ലബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിന്റെ മധ്യഭാഗത്ത് ഇസ്‌റാഈല്‍ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ 20പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
എട്ടു നിലക്കെട്ടിടം തകര്‍ന്ന് നിലം പതിച്ചു. ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണു ലെബനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യവെച്ചുകൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് റിപോര്‍ട്ട്. മുന്നറിയിപ്പ് നല്‍കാതെയായിരുന്നു ഇസ്‌റാഈലി സേനയുടെ ആക്രമണം.
അടുത്ത ദിവസങ്ങളില്‍ ബെയ്റൂത്തിന്റെ മധ്യഭാഗം കേന്ദ്രീകരിച്ച് ഇസ്‌റാഈല്‍ സേന നടത്തുന്ന നാലാമത്തെ വ്യോമാക്രമണം ആണിത്. ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ ഇതുവരെ 3645 പേര്‍ കൊല്ലപ്പെട്ടതായാണ് ലബനീസ് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചത്.