Connect with us

International

യമനിലെ ഹൂതി നിയന്ത്രിത മേഖലകളിൽ ഇസ്റാഈൽ വ്യോമാക്രമണം; നിരവധി പേർ മരിച്ചു

ഹുദൈദ് തുറമുഖത്തോടുചേർന്ന എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

Published

|

Last Updated

സൻആ | യമനിലെ ഹൂതി നിയന്ത്രിത മേഖലകളിൽ ഇസ്റാഈൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ നിരവധി മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഹുദൈദ് തുറമുഖത്തോടുചേർന്ന എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

കഴിഞ്ഞ ദിവസം ഇസ്റാഈൽ തലസ്ഥാനമായ ടെൽ അവീവിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് യമനിലെ ഹൂതി മേഖലയിൽ ഇസ്റാഈൽ ആക്രമണം നടത്തിയത്.

ഹൂതികളുടെ ആക്രമണത്തിനുള്ള പ്രതികാരനടപടിയാണ് ആക്രമണമെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഗാലന്റ് പറഞ്ഞു. ഹൂതികൾ 200-ലധികം തവണ ഞങ്ങളെ ആക്രമിച്ചു. അവർ ആദ്യമായി ഒരു ഇസ്റാഈലി പൗരനെ ഉപദ്രവിച്ചപ്പോൾ ഞങ്ങൾ അവരെ അടിച്ചു. ആവശ്യമുള്ള ഏത് സ്ഥലത്തും ഞങ്ങൾ ഇത് ചെയ്യും – ഗാലന്റ് വ്യക്തമാക്കി.