Connect with us

International

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു, 117 പേര്‍ക്ക് പരുക്ക്

യു എന്നിന്റെ സമാധാന പാലന ആസ്ഥാനത്തിനു നേരെ ഇസ്‌റാഈല്‍ കരസേന നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

ബെയ്‌റൂത്ത് | മധ്യ ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരുക്കേറ്റു. ലബനാന്‍ ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. അതിനിടെ, യു എന്നിന്റെ സമാധാന പാലന ആസ്ഥാനത്തിനു നേരെ ഇസ്‌റാഈല്‍ കരസേന നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.

മേഖലയില്‍ നിരവധി വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ടര്‍ വെളിപ്പെടുത്തി. കഴിഞ്ഞ മാസത്തിനിങ്ങോട്ട് ഇതേ രൂപത്തിലുള്ള മൂന്നാമത്തെ ആക്രമണമാണ് ഈസ്‌റാഈല്‍ ലബനാന്‍ തലസ്ഥാനത്ത് നടത്തുന്നത്.

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍ നടന്നത്.

ആക്രമണത്തെ ഇറ്റലിയും സ്‌പെയിനും അപലപിച്ചു. യുദ്ധക്കുറ്റം ചുമത്തേണ്ട ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗ്യുഡോ ക്രോസെറ്റോ പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്ന് സ്‌പെയിന്‍ വ്യക്തമാക്കി.

 

Latest