Connect with us

International

ഗസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; 500ലധികം പേര്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഫലസ്തീനില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം.

Published

|

Last Updated

ഗസ്സ | ഗസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ 500ലധികം പേര്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആയിരക്കണക്കിന് പേര്‍ ചികിത്സയിലുള്ള ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇതോടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3,000 കവിഞ്ഞു.

തകര്‍ന്ന ആശുപത്രി കെട്ടിടത്തിനുള്ളില്‍ 500 കുട്ടികള്‍ ഉള്‍പ്പെടെ 1,200 പേരോളം കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റിപോര്‍ട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ആളുകളുടെ ഞരക്കം കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍, ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നും ഗസ്സ ആരോഗ്യ വിഭാഗം അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ഫലസ്തീനില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആക്രമണത്തെ ലോകാരോഗ്യ സംഘടന ശക്തമായി അപലപിച്ചു.

 

 

 

Latest