Connect with us

International

ഖാൻ യൂനിസിൽ കരയുദ്ധം ശക്തമാക്കി ഇസ്റാഈൽ സൈന്യം; നഗരം വിടാൻ മുന്നറിയിപ്പ്; പലായനം ചെയ്ത് പതിനായിരങ്ങൾ

ഖാൻ യൂനിസ് നഗരത്തിന് നേരെ ഇന്ന് പുലർച്ചെ മുതൽ ഇസ്റാഈൽ സൈന്യം ആക്രമണം തുടരുകയാണ്.

Published

|

Last Updated

ഖാൻ യൂനിസ് | തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് പ്രദേശത്ത് നിന്ന് ഒഴിയാൻ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി ഇസ്റാഈൽ സൈന്യം. നഗരം തീവ്രയുദ്ധമേഖലയാണെന്ന് സൈന്യം മുന്നറിയിപ്പിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇസ്റഈൽ പ്രതിരോധ സേന മേഖലയിൽ ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്.

മുന്നറിയിപ്പിനെ തുടർന്ന് ഇവിടെ നിന്നും ആളുകൾ പലായനം തുടങ്ങി. സഹായം തേടി ഖാൻ യൂനിസ് നിവാസികൾ ഈജിപ്ഷ്യൻ അതിർത്തിക്കടുത്തുള്ള റഫയിലേക്ക് നീങ്ങിത്തുടങ്ങിയായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഖാൻ യൂനിസ് നഗരത്തിന് നേരെ ഇന്ന് പുലർച്ചെ മുതൽ ഇസ്റാഈൽ സൈന്യം ആക്രമണം തുടരുകയാണ്. 50-ലധികം ഫലസ്തീനികൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.

മൂന്ന് ദിവസത്തെ കനത്ത ബോംബാക്രമണത്തിനൊടുവിലാണ് ഇസ്രായേൽ സൈന്യം തെക്കൻ ഗാസയിലേക്ക് പ്രവേശിക്കുന്നത്. തെക്കൻ ഗാസയിൽ പട്ടാള ടാങ്കുകളിറക്കിയാണ് ആക്രമണം. ജനവാസ മേഖലകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്താണ് ടാങ്കുകളും സൈനിക വാഹനങ്ങളും മുന്നേറുന്നത്

Latest