Connect with us

കരയുദ്ധത്തിനു തുടക്കം കുറിച്ച് ഇസ്‌റാഈലിന്റെ സൈനിക ടാങ്കുകള്‍ വടക്കന്‍ ഗസയിലേക്ക് കടന്നുകയറി. ഇന്നലെ രാത്രി നിരവധി യുദ്ധ ടാങ്കുകള്‍ ഗസ അതിര്‍ത്തിയില്‍ കയറി ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ച് തിരിച്ചെത്തിയെന്ന് ഇസ്‌റാഈല്‍ പറഞ്ഞു.
വ്യോമാക്രമണത്തിലൂടെ ഗസയില്‍ നാശം വിതച്ചശേഷമാണ് ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കരയുദ്ധം ആരംഭിക്കുന്നതെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഇന്നലെ സ്വന്തം ജനതയോട് പറഞ്ഞിരുന്നു. 24 മണിക്കൂറിനിടെ ഉണ്ടായ ആക്രമണത്തില്‍ മാത്രം 756 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതില്‍ 300 ഓളം കുട്ടികളാണ്. ഇതുവരെ ഗസയില്‍ മാത്രം മരണം 6,600 കടന്നു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest