Connect with us

International

ഇസ്റാഈൽ സൈന്യം അൽ-ഷിഫ ആശുപത്രിയിൽ വെള്ള ഫോസ്ഫറസ് പ്രയോഗിച്ചു: ഫലസ്തീൻ ആരോഗ്യ മന്ത്രി

ഇസ്റാഈൽ സൈന്യം ഗസ്സയിൽ വംശഹത്യ നടത്തുകയാണെന്നും അദ്ദേഹം

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയലെ ഏറ്റവും വലിയ ആശുപത്രിക്ക് നേരെ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ഇസ്രായേൽ സൈന്യം ഷെല്ലാക്രമണം നടത്തിയെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം. അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ആയുധമാണ് വൈറ്റ് ഫോസ്ഫറസെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രി മൈ അൽ കൈല റാമല്ലയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇസ്റാഈൽ സൈന്യം ഗസ്സയിൽ വംശഹത്യ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനിവാര്യമായ മരണം ഗസ്സയിലെ ആശുപത്രികളിലെ രോഗികളുടെ വിധിയായി മാറിയിരിക്കുന്നു. ഇസ്റാഈൽ, ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര സമൂഹം തുടങ്ങിയവരെല്ലാം ഇതിന് ഉത്തരവാദികളാണെന്നും മൈ അൽ കൈല പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി ഗസ്സസയിലും ലെബനനിലും തുടരുന്ന ആക്രമണത്തിൽ ഇസ്റാഈൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം ഇസ്റാഈൽ നിഷേധിക്കുകയാണുണ്ടായത്.

Latest