israil attack
ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു: മരണം 11 ആയി
80ലേറെ പേര്‍ക്ക് പരുക്ക്; പലരുടേയും പരുക്ക് ഗുരുതരം
ഗാസ | ഫലസ്തീന്‍ പ്രദേശങ്ങളില്‍ കടന്നുകയറി ഇസ്‌റാഈലിന്റെ വ്യോമാക്രമണം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. ഗാസ കേന്ദ്രീകരിച്ചാണ് പ്രധാനമായും ആക്രമണം. ഇന്നു രാവിലെ ഖാന്‍ യൂനിസിലാണ് വ്യോമാക്രമണം നടന്നത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. ഇതോട കഴിഞ്ഞ രണ്ട് ദിവസത്തെ ആക്രമണത്തില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 11 ആയി. 80ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. പലരുടേയും പരുക്ക് ഗുരുതരമാണ്. അതിനിടെ ഫല്‌സീനി പോരാളികള്‍ റോക്കറ്റ് ഉപയോഗിച്ച് നടത്തിയ തിരിച്ചടിയില്‍ രണ്ട് ഇസ്‌റാഈലി സൈനികര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ന് രാവിലെയുണ്ടായ ഇസ്റാഈലി ആക്രമണത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തന്‍റെ വീടിന് മുകളിൽ ബോംബുകൾ പതിച്ചതെന്ന് 65കാരിയായ നാദിയ ഷമല്ലക്ക മാധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണത്തില്‍ ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു. നാദിയ അടക്കം കുടുംബത്തിലെ മൂന്ന് പേര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്.