Connect with us

International

ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിലെ വീടുകള്‍ക്കുനേരെ ഇസ്‌റാഈല്‍ ആക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ഗസ്സ സിറ്റി| ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിനുനേരെ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം. ക്യാമ്പിലെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം.

ഗസ്സ മുനമ്പിലെ റസിഡന്‍ഷ്യല്‍ മേഖലകള്‍ ലക്ഷ്യമാക്കിയും ഇസ്‌റാഈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ഗസ്സ നഗരത്തിന്റെ സമീപപ്രദേശമായ അല്‍-സാബ്രയിലുണ്ടായ ആക്രമണത്തില്‍ എട്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഗസ്സയ്ക്ക് സഹായവുമായി 106 ട്രക്കുകള്‍ കൂടി ഈജിപ്തില്‍ നിന്ന് റഫ അതിര്‍ത്തി വഴി ഫലസ്തീനിലേക്ക് എത്തിയിട്ടുണ്ട്.

 

 

 

---- facebook comment plugin here -----

Latest