Connect with us

israil attack

ഫലസ്തീനില്‍ ഇസ്‌റാഈല്‍ ആക്രമണം: ഏഴ് പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ ഒരു അഞ്ച് വയസുകാരനും: 40 ഓളം പേര്‍ക്ക് പരുക്ക്

Published

|

Last Updated

ജറുസലേം | ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 40ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു അഞ്ച് വയസുകാരനും ഉള്‍പ്പെടും.

എന്നാല്‍ 15 ലേറെ തീവ്രവാദികളെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം വ്യക്തമാക്കി. ഇതില്‍ ഒരാള്‍ ഇസ്ലാമിക് ജിഹാദിന്റെ കമാന്‍ഡറാണെന്നും ഇവര്‍ പറഞ്ഞു.

ഇസ്‌റാഈലുമായി ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഹമാസുള്‍പ്പടെയുള്ള സംഘടനകള്‍ വ്യക്തമാക്കി.

 

 

 

 

Latest