International
ലെബനാനിലെ ഖാനയില്‍ ഇസ്‌റാഈല്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ 61 പേര്‍ കൊല്ലപ്പെട്ടു
യു എന്‍ ഇടക്കാല സേനയിലെ അംഗങ്ങളില്‍ ചിലര്‍ക്കും ഇസ്‌റാഈല്‍ ആക്രമണത്തില്‍ പരുക്കേറ്റു.
ഗസ്സ | ലെബനാനില്‍ കടുത്ത ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്‌റാഈല്‍. ഖാനയില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഫലസ്തീന്‍ കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 61 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഇസ്‌റാഈലിന്റെ ആക്രമണം ഏറ്റവും ഭീകരമായ നിലയിലേക്ക് എത്തിയിരിക്കുകയാണെന്ന് ജബലിയയിലെ അല്‍ അവ്ദ ആശുപത്രി ഡയരക്ടര്‍ പ്രതികരിച്ചു. അറബ് മേഖലയാകെ നിയന്ത്രിക്കാനും മുഴുവന്‍ മുസ്‌ലിങ്ങള്‍ക്കും മേല്‍ ആധിപത്യ സ്ഥാപിക്കാനുമാണ് ഇസ്‌റാഈല്‍ ശ്രമമെന്ന് ലബനാനിലെ ഹിസ്ബുല്ല ഉപ നേതാവ് നായീം ഖാസിം പറഞ്ഞു. നിലവിലെ അക്രമം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ മാത്രമാണ് പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, യു എന്‍ ഇടക്കാല സേനയിലെ അംഗങ്ങളില്‍ ചിലര്‍ക്കും ഇസ്‌റാഈല്‍ ആക്രമണത്തില്‍ പരുക്കേറ്റതായി സൈനിക മേധാവി വെളിപ്പെടുത്തി.
2023 ഒക്ടോബറില്‍ തുടങ്ങിയ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 42,344 പേര്‍ കൊല്ലപ്പെടുകയും 99,013 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.