Connect with us

International

ഇസ്‌റാഈല്‍ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാനില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായി

ഇസ്‌റാഈലിന്റെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി

Published

|

Last Updated

തെഹ്‌റാന്‍ | ഇസ്‌റാഈല്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സാധാരണനിലയിലായതായി രാജ്യത്തെ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (സി എ ഒ) അറിയിച്ചു.

ഇറാനെതിരായ ആക്രമണം അവസാനിച്ചതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെപ്രാദേശിക സമയം രാവിലെ ഒമ്പതു മുതല്‍ വിമാനങ്ങള്‍ പുനരാരംഭിച്ചതായി സി എ ഒ വക്താവ് ജാഫര്‍ യസാര്‍ലോ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. തെഹ്റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളമോ മറ്റ് വിമാനത്താവളങ്ങളോ ആക്രമണത്തിന് വിധേയമായിട്ടില്ലെന്നും ഇറാന്‍ സ്ഥിരീകരിച്ചു.

ഇസ്‌റാഈലിന്റെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്‌റാഈല്‍ സൈന്യം ഇറാനും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ പരിമിതമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിനെതിരായ ഏത് നടപടിക്കും തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയതെങ്കിലും പ്രധാന ലക്ഷ്യം തെഹ്‌റാനായിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ താവളങ്ങള്‍, ഡ്രോണ്‍ സൗകര്യങ്ങള്‍ എന്നിവയെലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണങ്ങളൊന്നും ലക്ഷ്യം നേടിയിട്ടില്ലെന്ന് ഇറാന്‍ വെളിപ്പെടുത്തി. നിലവില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടില്ല. സംയോജിത, മള്‍ട്ടി-ലേയേര്‍ഡ് പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്‌റാഈല്‍ ആക്രമണത്തെ പ്രതിരോധിച്ചെന്നും ഇറാന്‍ അവകാശപ്പെട്ടു.

 

Latest