Connect with us

International

ഗസ്സയിലെ ദേര്‍ അല്‍ ബലാഹില്‍ ഇസ്‌റാഈല്‍ ബോംബാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

ദുരിതാശ്വാസമെത്തിക്കാന്‍ ഗസ്സയിലെ തീരപ്രദേശത്ത് താത്ക്കാലിക കടല്‍പ്പാലം നിര്‍മിക്കുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിച്ചതിനിടെയാണ് ആക്രമണം.

Published

|

Last Updated

ഗസ്സ | ഗസ്സയിലെ ദേര്‍ അല്‍ ബലാഹില്‍ ഇസ്‌റാഈല്‍ സേന ഇന്നലെ അര്‍ധരാത്രി നടത്തിയ ബോംബാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ദുരിതാശ്വാസമെത്തിക്കാന്‍ ഗസ്സയിലെ തീരപ്രദേശത്ത് താത്ക്കാലിക കടല്‍പ്പാലം നിര്‍മിക്കുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിച്ചതിനിടെയാണ് ആക്രമണം. ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ ഇസ്‌റാഈല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ബൈഡന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ യുദ്ധത്തിന്റെ ഇരകളാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു. നിരപരാധികളുടെ ജീവനുകള്‍ സംരക്ഷിക്കുന്നതിനാകണം പ്രഥമ പരിഗണനയെന്നും യു എസ് പ്രസിഡന്റ് ഇസ്‌റാഈലിനോട് നിര്‍ദേശിച്ചു.

അതിനിടെ, ഈജിപ്തിലെ കൈറോയില്‍ ചര്‍ച്ചക്കെത്തിയ ഹമാസ് പ്രതിനിധി സംഘം ഇവിടം വിട്ടു. വെടിനിര്‍ത്തല്‍ ധാരണ രൂപപ്പെടുത്താനുള്ള മാധ്യസ്ഥരുടെ എല്ലാ ശ്രമങ്ങളെയും ഇസ്‌റാഈല്‍ തകിടം മറിച്ചതിനെ തുടര്‍ന്നാണ് സംഘം കൈറോ വിട്ടതെന്ന് ഗ്രൂപ്പിലെ ഒരു വക്താവ് പറഞ്ഞു.

ഗസ്സയില്‍ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 30,878 പേര്‍ കൊല്ലപ്പെട്ടു. 72,402 പേര്‍ക്ക് പരുക്കേറ്റു. ഗസ്സയില്‍ കുട്ടികള്‍ ഉള്‍പ്പെടെ അനവധി പേര്‍ പട്ടിണിയെ അഭിമുഖീകരിക്കുകയാണെന്നും പോഷകാഹാര കുറവ് കുട്ടികളെ പ്രതികൂലമായി ബാധിക്കുകയാണെന്നും യൂണിസെഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Latest