Kerala
സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച ഇസ്‌റാഈല്‍ ദമ്പതികള്‍ കസ്റ്റഡിയില്‍
ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ദേശത്ത തുടര്‍ന്ന് മുണ്ടക്കയം പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

മുണ്ടക്കയം | ആലപ്പുഴയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ഇസ്‌റാഈല്‍ ദമ്പതികളെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ദേശത്ത തുടര്‍ന്ന് മുണ്ടക്കയം പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ടെലികോം വിഭാഗം അനധികൃത സിഗ്‌നല്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. ആലപ്പുഴയില്‍ എത്തിയ ഇയാള്‍ സാറ്റലൈറ്റ്ഫോണ്‍ ഉപയോഗിച്ചതോടെയാണ് അനധികൃത സിഗ്നല്‍ ടെലികോം വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.
സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം അറിയാതെയാണ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ദുബൈയില്‍ നിന്നാണ് വാങ്ങിയത്. മലയിലും കാട്ടിലും പോകുമ്പോള്‍ ഉപയോഗിക്കാനായാണ് വാങ്ങിയതെന്നാണ് വിശദീകരണം.