Connect with us

International

പണിമുടക്കി ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഇസ്റാഈൽ എംബസികൾ

ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ഇസ്‌റാഈല്‍ എംബസികള്‍ പണിമുടക്കുന്നു. ഇസ്‌റാഈലിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ ഹിസ്റ്റാഡ്രറ്റ് ആഹ്വാനം ചെയ്ത സമരത്തില്‍ അണിചേര്‍ന്നുകൊണ്ടാണ് ഡല്‍ഹിയിലെയും ഇസ്‌റാഈല്‍ എംബസി അടച്ചിട്ടിരിക്കുന്നത്.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നീതിന്യായ വ്യവസ്ഥയുടെ അടിവേര് അറുക്കുന്ന തരത്തിലായിരുന്നു സർക്കാറിൻ്റെ വിവാദ തീരുമാനം.

നയതന്ത്ര സ്ഥാപനങ്ങളിലെ ഉള്‍പ്പെടെ ലോകത്താകമാനമുള്ള മുഴുവന്‍ ഇസ്‌റാഈലി സര്‍ക്കാര്‍ ജീവനക്കാരോടും പണിമുടക്കാനാണ് യൂണിയന്‍ ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഇന്ത്യയിലെ എംബിസി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി ഇന്ന് വൈകീട്ട് എംബസി അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു.

Latest