Masjid Al Aqsa
ഇസ്‌റാഈല്‍ തീവ്ര വലതുപക്ഷ മന്ത്രി അല്‍ അഖ്‌സ വളപ്പില്‍; പ്രകോപനമെന്ന് ഫലസ്തീനികള്‍
അല്‍ അഖ്‌സ പൂര്‍ണമായും കീഴടക്കുകയെന്ന ഇസ്‌റാഈലിന്റെ നീക്കമായാണ് ഫലസ്തീന്‍ ഇതിനെ കാണുന്നത്.
ജറുസലം | ഇസ്‌റാഈലിന്റെ തീവ്ര വലതുപക്ഷ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വീര്‍ അല്‍ അഖ്‌സ മസ്ജിദിന്റെ വളപ്പില്‍ കടന്നു. മുമ്പെങ്ങുമില്ലാത്ത പ്രകോപനം എന്നാണ് ഇതിനെ ഫലസ്തീനികള്‍ വിശേഷിപ്പിച്ചത്. കനത്ത സുരക്ഷയിലാണ് ദേശീയ സുരക്ഷാ മന്ത്രിയായ ബെന്‍ ഗ്വീര്‍ അല്‍ അഖ്‌സയിലെത്തിയത്.
ഹമാസിന്റെ ഭീഷണികള്‍ക്ക് ഞങ്ങളുടെ സര്‍ക്കാര്‍ കീഴടങ്ങില്ലെന്ന് ബെന്‍ ഗ്വീര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചുവപ്പുരേഖ മറികടക്കുന്നതാണ് ഇത്തരം പ്രവര്‍ത്തനമെന്ന് ഗാസ ഭരിക്കുന്ന ഹമാസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍ അഖ്‌സയില്‍ ജൂതന്‍മാര്‍ക്ക് വന്‍തോതില്‍ പ്രവേശനവും പങ്കാളിത്തവും വേണമെന്ന് ബെന്‍ ഗ്വീര്‍ കാലങ്ങളായി വാദിക്കുന്നുണ്ട്.
അല്‍ അഖ്‌സ പൂര്‍ണമായും കീഴടക്കുകയെന്ന ഇസ്‌റാഈലിന്റെ നീക്കമായാണ് ഫലസ്തീന്‍ ഇതിനെ കാണുന്നത്. അതിനാല്‍, ജൂത പുരോഹിതന്മാരായ റബ്ബിമാര്‍ ഇവിടെ നിന്ന് പ്രാര്‍ഥിക്കുന്നതില്‍ നിന്ന് ജൂതന്മാരെ തടയാറുണ്ട്. ഫലസ്തീനികളുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ അതിരാവിലെയാണ് ബെന്‍ ഗ്വീര്‍ അല്‍ അഖ്‌സയിലെത്തിയത്.