Connect with us

International

അൽ അഖ്സ പള്ളിയിൽ മുസ്‍ലിംകൾക്ക് പ്രവേശനം വിലക്കി ഇസ്റാഈൽ സേന

മസ്ജിദുൽ അഖ്സയുടെ എല്ലാ ഗെയ്റ്റുകളും അടച്ചുപൂട്ടിയ ഇസ്റാഈൽ പോലീസ്, ജൂത ആരാധകർക്ക് രാവിലെ കോമ്പൗണ്ടിൽ പ്രവേശിക്കാനും പള്ളിയിൽ ആചാരാനുഷ്ഠാനങ്ങൾ നടത്താനും അനുമതി നൽകി

Published

|

Last Updated

ജറുസലേം | ഗസ്സയിൽ മനുഷ്യത്വരഹിതമായ ആക്രമണം തുടരുന്നതിനിടെ വിശുദ്ധ ഗേഹമായ അൽ അഖ്സ പള്ളിയിൽ മുസ്‍ലികൾക്ക് പ്രവേശനം വിലക്കി ഇസ്റാഈൽ സേന. മാസങ്ങൾക്ക് ശേഷം ആദ്യമായി, ഇസ്റാഈൽ പോലീസ് അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ-അഖ്സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്‍ലിം ആരാധകർ കോമ്പൗണ്ടിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തതായി വിശുദ്ധ ഗേഹത്തിന്റെ ചുമതലയുള്ള ജോർദ്ദാന് കീഴിലെ ഇസ്ലാമിക് വഖഫ് വകുപ്പ് അറിയിച്ചു.

മസ്ജിദുൽ അഖ്സയുടെ എല്ലാ ഗെയ്റ്റുകളും അടച്ചുപൂട്ടിയ ഇസ്റാഈൽ പോലീസ്, ജൂത ആരാധകർക്ക് രാവിലെ കോമ്പൗണ്ടിൽ പ്രവേശിക്കാനും പള്ളിയിൽ ആചാരാനുഷ്ഠാനങ്ങൾ നടത്താനും അനുമതി നൽകിയതായി ഫലസ്തീലെ വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച രാവിലെ തന്നെ പള്ളിയിൽ പ്രവേശനത്തിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുതിർന്നവരെ മാത്രമാണ് ആദ്യം കയറ്റിവിട്ടിരുന്നത്. അധികം വൈകാതെ മുസ്‍ലികൾക്ക് പൂർണമായും വിലക്കേർപ്പെടുത്തുകയായിരുന്നു.

---- facebook comment plugin here -----

Latest