Connect with us

saudi-Israel

ഇസ്രയേല്‍ വിമാനം ആദ്യമായി സഊദി അറേബ്യയില്‍

സഊദി അറേബ്യയില്‍ നിന്നുള്ള ആദ്യ വിമാനം ഇസ്രായേലില്‍ വന്നിറങ്ങി ഒരു ദിവസത്തിന് ശേഷമാണ് ഇസ്രായേല്‍ വിമാനം സഊദിയിലെത്തിയത്

Published

|

Last Updated

ടെല്‍ അവീവ് | ഇസ്രയേല്‍ വിമാനം ആദ്യമായി സഊദി അറേബ്യയില്‍. കഴിഞ്ഞ ദിവസം ആദ്യ വിമാനം സഊദി അറേബ്യയില്‍ ലാന്‍ഡ് ചെയ്തതായി ഇസ്രായേല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സഊദി അറേബ്യയില്‍ നിന്നുള്ള ആദ്യ വിമാനം ഇസ്രായേലില്‍ വന്നിറങ്ങി ഒരു ദിവസത്തിന് ശേഷമാണ് ഇസ്രായേല്‍ വിമാനം സഊദിയിലെത്തിയത്. സംഭവത്തില്‍ സഊദി അറേബ്യ ഇത് വരെ പ്രതികരിച്ചിട്ടില്ല.

സഊദി അറേബ്യയും ഇസ്രയേലും തമ്മില്‍ ഔദ്യോഗിക- വാണിജ്യ ബന്ധങ്ങളില്ലെങ്കിലും രഹസ്യസന്ദര്‍ശനങ്ങളും ചര്‍ച്ചകളും നടത്തുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൈവരിച്ച പുരോഗതിയുടെ പ്രതിഫലനമാണിതെന്നാണ് കരുതുന്നത്

കഴിഞ്ഞ വര്‍ഷത്തോടെ യുഎഇ, ബഹ്റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലായിരുന്നു. ഇതോടെ യുഎഇയിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുളള വ്യാമപാത ഇസ്രായേല്‍ വിമാനക്കമ്പനികള്‍ക്കായി സഊദി അറേബ്യ തുറന്നുകൊടുത്തിരുന്നു. ഇതോടെ ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സമയം രണ്ട് മണിക്കൂര്‍ കുറയുകയും ചെയ്തു.

Latest