International
ബി.ബി.സി മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഇസ്‌റാഈല്‍ പോലീസ് ആക്രമണം
ബി.ബി.സി മാധ്യമപ്രവര്‍ത്തകരാണെന്ന് അറിയിച്ചിട്ടും ഐ.ഡി കാര്‍ഡ് കാണിച്ചിട്ടും ഇസ്‌റാഈല്‍ പോലീസ് അതിക്രമം തുടര്‍ന്നുവെന്നും ബി.ബി.സി വ്യക്തമാക്കി.
ടെല്‍ അവീവ്| ഇസ്‌റാഈലിലെ ടെല്‍ അവീവില്‍ ബി.ബി.സി മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഇസ്‌റാഈല്‍ പോലീസ് ആക്രമണം. മാധ്യമപ്രവര്‍ത്തകരെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയതായും ബി.ബി.സി വ്യക്തമാക്കി. മുഹന്നാദ് തുത്തുന്‍ജി, ഹൈതം അബുദൈബ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന് നേരെയാണ് ആക്രമണം.
പോലീസ് വാഹനം നിര്‍ത്തി പരിശോധിക്കുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ബി.ബി.സി മാധ്യമപ്രവര്‍ത്തകരാണെന്ന് അറിയിച്ചിട്ടും ഐ.ഡി കാര്‍ഡ് കാണിച്ചിട്ടും ഇസ്‌റാഈല്‍ പോലീസ് അതിക്രമം തുടര്‍ന്നുവെന്നും ബി.ബി.സി വ്യക്തമാക്കി. സംഭവം മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ വലിച്ചെറിഞ്ഞുവെന്നും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ബി.ബി.സിയുടെ വാഹനം തടഞ്ഞുനിര്‍ത്തി ഇസ്‌റാഈല്‍ പോലീസ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ഇസ്‌റാഈല്‍ -ഫലസ്തീന്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യമുണ്ടാവണമെന്നും ബി.ബി.സി വക്താവ് ആവശ്യപ്പെട്ടു. അതേസമയം, ആരോപണം സംബന്ധിച്ച് ഇസ്‌റാഈല്‍ പോലീസില്‍ നിന്നും യാതൊരു പ്രതികരണവും പുറത്ത് വന്നിട്ടില്ല.