Connect with us

International

ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ ഗസ്സയിലെ ഇസ്ലാമിക് സര്‍വകലാശാലയില്‍ ആക്രമണം നടത്തി; റിപ്പോര്‍ട്ട്

തീവ്രമായ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ചില കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നശിച്ചുവെന്ന് യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റിലെ അഹമ്മദ് ഒറാബി പറഞ്ഞു.

Published

|

Last Updated

ഗസ്സ സിറ്റി| ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ ബുധനാഴ്ച ഗസ്സ സിറ്റിയിലെ ഇസ്ലാമിക് സര്‍വകലാശാലയില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. എഎഫ്പി ലേഖകനും ഹമാസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമാണ് ഇക്കാര്യം അറിയിച്ചത്. തീവ്രമായ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ചില കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നശിച്ചുവെന്ന് യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റിലെ അഹമ്മദ് ഒറാബി പറഞ്ഞു. തീപിടുത്തം കാരണം ആര്‍ക്കും അവിടേക്ക് പ്രവേശിക്കാന്‍ കഴിയില്ല. കൂടാതെ യൂണിവേഴ്‌സിറ്റിക്ക് ചുറ്റുമുള്ള റോഡുകളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങളുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസ്- ഇസ്റാഈല്‍ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗസ്സയില്‍ വ്യോമാക്രമണത്തിനൊപ്പം കരയിലൂടെയും ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണ് ഇസ്റാഈല്‍. തെക്കന്‍ ഇസ്റാഈലില്‍ സൈനികരെ വ്യാപകമായി അണിനിരത്തുന്നുണ്ട്. ശനിയാഴ്ച ആരംഭിച്ച ആക്രമണത്തിനുശേഷം ഇസ്റാഈലില്‍ കുറഞ്ഞത് 1,200 പേരും ഗസ്സയില്‍ 900 ഫലസ്തീനികളും കൊല്ലപ്പെട്ടെന്നാണ് കണക്ക്.