National
ഐ എസ് ആര്‍ ഒ ബഹിരാകാശത്തേക്ക് അയച്ച എന്‍ വി എസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍
ഐ എസ് ആര്‍ ഒ നൂറാം വിക്ഷേപണത്തിലൂടെ അയച്ച ഉപഗ്രഹമാണിത്. ഉപഗ്രഹത്തെ സംരക്ഷിക്കാനുള്ള തീവ്ര പ്രയത്‌നം നടന്നുവരികയാണ്.
തിരുവനന്തപുരം | ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ) ബഹിരാകാശത്തേക്ക് അയച്ച എന്‍ വി എസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാറുള്ളതായി കണ്ടെത്തി. ഐ എസ് ആര്‍ ഒ നൂറാം വിക്ഷേപണത്തിലൂടെ അയച്ച ഉപഗ്രഹമാണിത്.
വിക്ഷേപണത്തിനു ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ സാധിക്കാതെ വരികയായിരുന്നു. ഇതോടെയാണ് തകരാര്‍ തിരിച്ചറിഞ്ഞത്. ഉപഗ്രഹത്തെ സംരക്ഷിക്കാനുള്ള തീവ്ര പ്രയത്‌നം നടത്തിവരികയാണ് ഐ എസ് ആര്‍ ഒ.
അമേരിക്കയുടെ ജി പി എസിനുള്ള ഇന്ത്യന്‍ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ് എന്‍ വി എസ് 02.
---- facebook comment plugin here -----