Connect with us

Chandrayan 3

ചാന്ദ്രയാന്‍ ലാന്‍ഡിംഗിന് ശേഷം എടുത്ത ചിത്രം പങ്കുവെച്ച് ഐ എസ് ആര്‍ ഒ

വിക്രം ലാന്‍ഡറിന്റെ ഒരു കാലും ചിത്രത്തില്‍ കാണാം.

Published

|

Last Updated

ബെംഗളൂരു | ചാന്ദ്രയാന്‍- 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന് ശേഷമെടുത്ത ഫോട്ടോ പങ്കുവെച്ച് ഐ എസ് ആര്‍ ഒ. ഇറങ്ങിയ സ്ഥലത്തിന്റെ ഒരു ഭാഗമാണ് ചിത്രത്തിലുള്ളത്. വിക്രം ലാന്‍ഡറിന്റെ ഒരു കാലും ചിത്രത്തില്‍ കാണാം.

ഇറങ്ങിയതിന് ശേഷം ലാന്‍ഡിംഗ് ഇമേജര്‍ ക്യാമറയാണ് ചിത്രമെടുത്തത്. ചന്ദ്രോപരിതലത്തില്‍ താരതമ്യേന നിരപ്പായ മേഖലയാണ് ലാന്‍ഡിംഗിന് ചാന്ദ്രയാന്‍ തിരഞ്ഞെടുത്തതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നതായി ഐ എസ് ആര്‍ ഒ അറിയിച്ചു. ഇറങ്ങുന്ന സമയത്ത് ലാന്‍ഡര്‍ ഹൊറിസോന്‍ഡല്‍ വെലോസിറ്റി ക്യാമറയെടുത്ത ചിത്രങ്ങളും ഐ എസ് ആര്‍ ഒ പങ്കുവെച്ചിട്ടുണ്ട്.

ചാന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡറും ബെംഗളൂരുവിലെ മോക്‌സ്-ഇസ്ട്രാകും തമ്മിലുള്ള ആശയവിനിമയം സ്ഥാപിച്ചിട്ടുമുണ്ട്. ചന്ദ്രോപരിതലത്തിന്റെ നാല് ചിത്രങ്ങളാണ് ഇതിലുള്ളത്.

Latest