Kerala
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; പ്രതികള്‍ക്ക് കോടതിയുടെ സമന്‍സ്
ജൂലൈ 26 ന് കോടതിയില്‍ ഹാജരാകാനാണ് പ്രതികള്‍ക്ക് നിര്‍ദേശം.
തിരുവനന്തപുരം| ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് കോടതിയുടെ സമന്‍സ്. ജൂലൈ 26 ന് കോടതിയില്‍ ഹാജരാകാനാണ് പ്രതികള്‍ക്ക് നിര്‍ദേശം. തിരുവനന്തപുരം സിജെഎം കോടതിയാണ് പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയത്.
ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞരായ എസ് നമ്പി നാരായണന്‍, ഡി ശശികുമാരന്‍, മാലദ്വീപ് സ്വദേശികളായ മറിയം റഷീദ, അന്തരിച്ച ഫൗസിയ ഹസന്‍ എന്നിവരെ പ്രതികളാക്കി കേരള പോലീസ് 1994-ല്‍ രജിസ്റ്റര്‍ ചെയ്ത ചാരക്കേസ് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിലെ ഐ ബി ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് കോടതി പ്രതികള്‍ക്ക് സമന്‍സ് അയച്ചത്.
മുന്‍ ഐബി ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയിരുന്നത്. എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എസ് കെ കെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍.
ക്രിമിനല്‍ ഗൂഢാലോചനയും വ്യാജരേഖ നിര്‍മ്മാണവും ഉള്‍പ്പടെയുള്ളതാണ് പ്രധാന കുറ്റങ്ങള്‍. എഫ്ഐആര്‍ അനുസരിച്ച് കേസില്‍ പതിനെട്ട് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കുറ്റപത്രത്തില്‍ പതിമൂന്ന് പേര്‍ക്ക് പങ്കില്ലെന്ന് കണ്ട് അവരെ ഒഴിവാക്കി. ആകെ അഞ്ച് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പ്രതികള്‍ ആയിട്ടുള്ളത്. കുറ്റപത്രം ജൂലൈ 26 ന് വായിച്ച് കേള്‍പ്പിക്കും. തുടര്‍ന്ന് കോടതി വിചാരണ നടപടികളിലേക്ക് കടക്കും.