Kerala
ഐ എസ് ആര്‍ ഒ ചാരക്കേസ്; സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി
കൊച്ചി | ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുന്‍ ഡി ജി പി സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി. ഈമാസം എട്ട് വരെയാണ് ജാമ്യം നീട്ടിയത്. കേസില്‍ സിബി മാത്യൂസിന്റെ അപ്പീല്‍ ഹൈക്കോടതി എട്ടിന് പരിഗണിക്കും.
ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബി മാത്യൂസിനെതിരായ സി ബി ഐ കേസ്. കേസിലെ നാലാം പ്രതിയാണ് സിബി മാത്യൂസ്. ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സിബി മാത്യൂസ്.
---- facebook comment plugin here -----