Connect with us

Kerala

എല്ലാം ഷാഫിയുടെ തന്ത്രം; വിവരം ലഭിച്ചത് കോണ്‍ഗ്രസില്‍ നിന്നും തന്നെ: പി സരിന്‍

എല്ലാവരുടെ മുറികളിലും പരിശോധന നടത്താന്‍ പോലീസ് ശ്രമിച്ചിരുന്നു

Published

|

Last Updated

പാലക്കാട്  | ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ നടന്ന പോലീസ് പരിശോധനയില്‍ പ്രതികരണവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍. എല്ലാം ഷാഫി പറമ്പിലിന്റെ തന്ത്രമെന്ന് ആരോപിച്ച പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പോലീസിന് ലഭിച്ചിരിക്കുന്നതെന്നും പറഞ്ഞു. പണം അവിടെ എത്തിയോ ഇല്ലയോ എന്നത് പരിശോധിക്കപ്പെടണമെന്നും സരിന്‍ ആവശ്യപ്പെട്ടു.

എല്ലാവരുടെ മുറികളിലും പരിശോധന നടത്താന്‍ പോലീസ് ശ്രമിച്ചിരുന്നു. കോണ്‍ഗ്രസുകാരുടെ മുറികളില്‍ പരിശോധന നടത്താന്‍ പോയപ്പോള്‍ എന്തിനാണ് തടഞ്ഞത്. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരണമെന്ന് സരിന്‍ പറഞ്ഞു.

Latest