Kerala
വീണ്ടും ഇരുട്ടടി; പാചകവാതക വിലയും വര്‍ധിപ്പിച്ചു
14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും

തിരുവനന്തപുരം | പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്. വില വര്‍ധനയില്‍ നട്ടം തിരിയുന്നു ജനങ്ങള്‍ക്ക് വലിയ തരിച്ചടിയാണ് തുടര്‍ച്ചയായുണ്ടാകുന്ന ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധനയും.
---- facebook comment plugin here -----