First Gear
വേനൽക്കാലമാണ് നിങ്ങളുടെ ഇലക്ട്രിക്ക് കാറുകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
ഉയർന്ന ടയർ മർദ്ദം നിലനിൽക്കുന്നത് ചൂടു മൂലം ടയറുകൾ പഞ്ചറാക്കാൻ ഇടയാക്കും.താഴ്ന്ന മർദ്ദമുള്ള ടയർ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും കേടുപാടുകൾക്കും കാരണമാകും.

നിങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വേനൽക്കാലത്ത് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. കാരണം ഇവയുടെ ബാറ്ററികൾക്ക് കൂടുതലും പ്രശ്നമുണ്ടാകുന്നത് ഈ കാലയളവിലാണ്. ഇങ്ങനെ ബാറ്ററി സംരക്ഷിക്കാനും നിങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രശ്നമൊന്നും ഇല്ലാതിരിക്കാനും എന്തൊക്കെ നുറുങ്ങുകൾ സ്വീകരിക്കാം എന്ന് നോക്കാം.
അമിതവേഗത ഒഴിവാക്കുക
- നിങ്ങളുടെ ഇലക്ട്രിക് കാർ ഉയർന്ന വേഗതയിൽ ഓടിക്കുന്നത് വായു പ്രതിരോധത്തിനും ഉയർന്ന ഊർജ്ജ ഉപഭോഗത്തിനും കാരണമാകുന്നു.വേനൽക്കാലത്ത് ഇത് നിങ്ങളുടെ കാറിന്റെ ബാറ്ററിയെ പ്രതികൂലമായി ബാധിക്കും.
എസി ഉപയോഗം കുറയ്ക്കുക
- കാർ എസിയുടെ അമിത ഉപയോഗം ബാറ്ററി വേഗത്തിൽ തീർക്കാൻ കാരണമാകുന്നു. വേനൽക്കാലത്ത് എസി താപനില മിതമായി നിലനിർത്താൻ ശ്രമിക്കുക. അല്ലെങ്കിൽ കഴിയുന്നത്ര എസി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
പതിവ് സർവീസിംഗ്
- വേനൽകാലത്ത് കാറുകൾക്ക് ശരിയായ പരിചരണം ആവശ്യമാണ്.നിങ്ങളുടെ കാർ സർവീസിംഗ് ഈ സമയത്ത് ഒരിക്കലും ഒഴിവാക്കരുത്.മാത്രമല്ല ഈ സമയത്ത് നിങ്ങളുടെ കാറിന്റെ പ്രവർത്തനവും കൃത്യമായി നിരീക്ഷിക്കണം.ആവശ്യമുള്ളപ്പോൾ കൃത്യമായി സർവീസ് തേടണം.
ടയർ മർദ്ദം പരിശോധിക്കുക
- ഉയർന്ന ടയർ മർദ്ദം നിലനിൽക്കുന്നത് ചൂടു മൂലം ടയറുകൾ പഞ്ചറാക്കാൻ ഇടയാക്കും.താഴ്ന്ന മർദ്ദമുള്ള ടയർ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും കേടുപാടുകൾക്കും കാരണമാകും. അതുകൊണ്ട് ശരിയായ ടയർ സന്തുലിതാവസ്ഥ എപ്പോഴും ചെക്ക് ചെയ്തു ഉറപ്പുവരുത്തുക.
പാർക്കിംഗ് വിവേകത്തോടെ ആകട്ടെ
- വേനൽക്കാലത്തെ നിങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്ത് നിങ്ങളുടെ ഇലക്ട്രിക് കാർ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഇത് ബാറ്ററിയും കാറും അമിതമായി ചൂടാക്കാൻ കാരണമാകും.
വേനൽക്കാലത്ത് ഇലക്ട്രിക്ക് കാറുകളുടെ കാര്യത്തിൽ ഈ കാര്യം ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടി വരില്ല.