Connect with us

Kerala

ആരായാലും പ്രശ്‌നമല്ല; ആലപ്പുഴ സിപിഎമ്മിലെ കളകള്‍ പറിച്ച്മാറ്റും: എംവി ഗോവിന്ദന്‍

അതിന്റെ പേരില്‍ എന്ത് നഷ്ടം ഉണ്ടായാലും പ്രശ്‌നമല്ല.

Published

|

Last Updated

ആലപ്പുഴ  | എന്ത് വില കൊടുക്കേണ്ടി വന്നാലും ആലപ്പുഴ സിപിഎമ്മിലുള്ള കളകള്‍ പറിച്ചുമാറ്റുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . പുന്നപ്ര വയലാറിന്റെ മണ്ണിലാണ് ഇത്തരം കളകള്‍ ഉള്ളത്. അത് ആര് എന്നത് പ്രശ്‌നമല്ല,ആരായാലും ഒഴിവാക്കും.
അതിന്റെ പേരില്‍ എന്ത് നഷ്ടം ഉണ്ടായാലും പ്രശ്‌നമല്ല. അത് പറിച്ചു കളഞ്ഞേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോര്‍ട്ടിങ്ങിലാണ് എം വി ഗോവിന്ദന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കല്‍ കമ്മിറ്റികളിലും ചിലര്‍ കല്‍പിക്കുന്നതേ നടക്കൂ. അവര്‍ പറയുന്നതിന് അപ്പുറം നീങ്ങിയാല്‍ നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Latest