Connect with us

Kerala

മൊബൈല്‍ ഫോണ്‍ കേരളത്തിലെത്തിയിട്ട് കാല്‍നൂറ്റാണ്ട്

പ്രതിവര്‍ഷം അരക്കോടി മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കുന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം.

Published

|

Last Updated

കോഴിക്കോട്| മൊബൈല്‍ ഫോണ്‍ കേരളത്തിലെത്തിയിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്. 1996 സെപ്തംബര്‍ 17 നാണ് ആദ്യമായി മൊബൈല്‍ ഫോണ്‍ എത്തിയത്. തകഴി ശിവശങ്കരപ്പിള്ള, കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക സേനാ മേധാവി എ.ആര്‍. ടണ്ഠണുമായി സംസാരിച്ചായിരുന്നു ഉദ്ഘാടനം ചെയ്തത്. ഹാന്‍ഡ്സെറ്റ്-നോക്കിയ. സേവനദാതാവ്- എസ്‌കോട്ടെല്‍(ഇപ്പോഴത്തെ ഐഡിയ).

പ്രതിവര്‍ഷം അരക്കോടി മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കുന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ 4.5 കോടി മൊബൈല്‍ കണക്ഷനുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Latest