Connect with us

kappan case

സിദ്ദീഖ് കാപ്പനെ യോഗി പോലീസ് ജയിലിലടച്ചിട്ട് ഒരു വര്‍ഷം

ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | മലയാളി മാധ്യമപ്രവര്‍ത്തന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ട് ഇന്നേക്കം ഒരു വര്‍ഷം. ദളിത് പെണ്‍കുട്ടി ക്രൂരപീഡിനത്തിന് ഇരയായ ഹത്രാസിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തതത്. പിന്നീട് രാജ്യദ്രോഹ കുറ്റടമക്കം വിവിധ വകുപ്പുകള്‍ ചാര്‍ത്തി നല്‍കി ജയിലിലടക്കുകയായിരുന്നു.

പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ചായിരുന്നു ആദ്യം അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് നിരവധി കുറ്റങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടു. ജയിലില്‍ കിടക്കുന്നതിനിടെ കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ പിടിപ്പെട്ടപ്പോള്‍ ചികിത്സ നിഷേധിക്കുന്ന അവസ്ഥവരെയുണ്ടായി. ഭര്‍ത്താവിനെ തടങ്കലില്‍ ചികിത്സ നിഷേധിച്ച് പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കാപ്പന്റെ ഭാര്യക്ക് വാര്‍ത്താസമ്മേളനം നടത്തേണ്ടി വന്നു. പലപ്പോഴും കോടതി ഇടപെട്ടാണ് ചെറിയ അളവിലെങ്കിലും ചികിത്സ ലഭിച്ചത്. മഥുര ജയിലില്‍ കഴിയുന്ന കാപ്പനെതിരെ ദിവസങ്ങള്‍ക്ക് മുമ്പാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 5000 പേജുള്ള കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ തൊഴിലിനെ അടക്കം ചോദ്യം ചെയ്യുന്ന തരത്തില്‍ നിരവധി ആരോപണങ്ങളാണ് പോലീസ് ചേര്‍ത്തിരിക്കുന്നത്.

 

 

 

Latest