Kerala
തിരുവനന്തപുരം പാലോട് 50കാരന്‍ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം
ഇന്നലെ ഇടുക്കി പെരുവന്താനം കൊമ്പന്‍ പാറയില്‍ കാട്ടാന ആക്രമണത്തില്‍ സോഫിയ എന്ന സ്ത്രീയും ഇന്ന് വയനാട് നൂല്‍പ്പുഴയില്‍ മാനുവെന്ന യുവാവും കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

തിരുവനന്തപുരം | തിരുവനന്തപുരം പാലോട് 50കാരന്‍ മരിച്ചതും കാട്ടാനാക്രമണത്തിലെന്ന് സ്ഥിരീകരണം. പാലോട് മാടത്തറ പുലിക്കോട് ചതുപ്പില്‍ ബാബു ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച ബന്ധുവീട്ടില്‍ പോയ ബാബുവിനെ കുറിച്ച് വിവരമില്ലാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വനമേഖലയില്‍ ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരണകാരണം വ്യക്തമായിരുന്നില്ല.ബാബുവിന്‍റെ വസ്ത്രങ്ങൾ കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ഇന്നലെ തന്നെ കാട്ടാനയുടെ ആക്രമണം ഉണ്ടായതായി സംശയം ഉയര്‍ന്നിരുന്നു.എന്നാല്‍ ഇന്നാണ് വനംവകുപ്പ് മരണം സംഭവിച്ചിരിക്കുന്നത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നലെ ഇടുക്കി പെരുവന്താനം കൊമ്പന്‍ പാറയില്‍ കാട്ടാന ആക്രമണത്തില്‍ സോഫിയ എന്ന സ്ത്രീയും ഇന്ന് വയനാട് നൂല്‍പ്പുഴയില്‍ മാനുവെന്ന യുവാവും കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.