Connect with us

കോഴിക്കോട് ജില്ലയിലെ പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കടലൂര്‍ നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന് ഡി എന്‍ എ പരിശോധനയില്‍ സ്ഥിരീകരിച്ചു. ജൂലൈ പതിനേഴിന് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്‌കരിച്ചിരുന്നു.

കള്ളക്കടത്തു സംഘത്തിന്റെ കാറില്‍ നിന്ന് ഇറങ്ങി ഇര്‍ഷാദ് പുഴയില്‍ ചാടി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എയുമായി മൃതദേഹത്തിന്റെ ഡി എന്‍ എ ഒത്തുനോക്കിയ പരിശോധനയിലാണ് മരിച്ചത് ഇര്‍ഷാദ് ആണെന്നു കണ്ടെത്തിയത്.

 

വീഡിയോ കാണാം