Connect with us

Kerala

സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി കെ രാധാകൃഷ്ണന്‍

ജാതി സെന്‍സസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ രണ്ടു കേസുകള്‍ നിലവിലുണ്ടെന്നും വിധി വന്ന ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ശ്രദ്ധക്ഷണിക്കലിലൂടെ എം.കെ മുനീറാണ് വിഷയം ഉന്നയിച്ചത്. ജാതി സെന്‍സസിന് സര്‍ക്കാര്‍ അനുകൂലമാണോ എന്ന് വ്യക്തമാക്കണമെന്നും സംസ്ഥനങ്ങള്‍ക്ക് ജാതി സെന്‍സസ് നടത്താമെന്ന കാര്യം കേരള സര്‍ക്കാര്‍ വിസ്മരിക്കുകയാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ജാതി സെന്‍സസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ രണ്ടു കേസുകള്‍ നിലവിലുണ്ടെന്നും വിധി വന്ന ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആരുടേയും അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ജനസംഖ്യ കണക്കെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

 

 

 

Latest