Connect with us

dr vandana murder case

ഇത് വ്യവസ്ഥിതിയുടെ പരാജയം; ഭയം കൊണ്ടാണ് ഡോക്ടർമാർ സമരം നടത്തുന്നതെന്നും ഹൈക്കോടതി

എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം.

Published

|

Last Updated

കൊച്ചി | കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോക്ടറുടെ കൊലപാതകം വ്യവസ്ഥിതിയുടെ പരാജയമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് ഇന്നും കോടതി രൂക്ഷ വിമര്‍ശം നടത്തിയത്. എ ഡി ജി പി അജിത്കുമാർ ഓൺലൈനായി വിശദീകരണം നടത്തി. സർക്കാർ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു.

ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ലെന്നും ഭയത്തിൽ നിന്നാണ് സമരം നടത്തുന്നതെന്നും കോടതി നിരീക്ഷിച്ചു. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം.

പോലീസിനെയല്ല കുറ്റം പറയുന്നതെന്നും ഇത് വ്യവസ്ഥിതിയുടെ പരാജയമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പോലീസ് തന്നെ പറയുന്നു, അങ്ങനെയെങ്കിൽ എന്തിനാണ് പോലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്നും കോടതി ചോദിച്ചു.

Latest