Connect with us

Kerala

ഇ പി ബിജെപിയില്‍ പോകുമെന്നത് പച്ചനുണ; അന്തര്‍ധാര സുധാകരനും ശോഭയും തമ്മില്‍: എം വി ജയരാജന്‍

. ദല്ലാള്‍ നന്ദകുമാര്‍ തട്ടിപ്പുകാരന്‍ തന്നെയാണെന്നും ജയരാജന്‍ ആരോപിച്ചു

Published

|

Last Updated

കണ്ണൂര്‍  | ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി എംവി ജയരാജന്‍. ഇപി ജയരാജന്‍ ബിജെപിയില്‍ പോകില്ലെന്ന് പറഞ്ഞ എംവി ജയരാജന്‍ അത്തരമൊരു ആരോപണംം പച്ചനുണയാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

വിവാദം ഒരു തരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിനയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് . ദല്ലാള്‍ നന്ദകുമാര്‍ തട്ടിപ്പുകാരന്‍ തന്നെയാണെന്നും ജയരാജന്‍ ആരോപിച്ചു. അന്തര്‍ധാര ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞതുകൊണ്ടാണ് കെ സുധാകരന്‍ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല. ഇത് പരിശോധിച്ചാല്‍ അന്തര്‍ധാര സുധാകരന്റെ പാര്‍ട്ടിയും ശോഭ സുരേന്ദ്രന്റെ പാര്‍ട്ടിയും തമ്മിലാണെന്ന് വ്യക്തമാകും

അതേസമയം തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദവും ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് ദിവസത്തിലെ ഇപിയുടെ പ്രതികരണം പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു

Latest