Connect with us

Kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്കയുണ്ടാക്കുന്നു; തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണം: മന്ത്രി റോഷി അഗസ്റ്റിന്‍

. ജലനിരപ്പ് റൂള്‍കര്‍വിലേക്ക് താഴ്ത്താന്‍ കഴിയാത്തത് തമിഴ്‌നാടിന്റെ വീഴ്ചയായി കാണണം.

Published

|

Last Updated

തിരുവനന്തപുരം |  മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.മേല്‍നോട്ട സമിതിയേയും തമിഴ്‌നാടിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ജലം മുല്ലപ്പെരിയാറില്‍ നിന്ന് എത്തിയാലും ഇടുക്കി ഡാം തുറക്കേണ്ടി വരില്ല.

5000 ഘനയടി വെള്ളം തുറന്ന് വിട്ടാലും പെരിയാര്‍ തീരത്ത് പ്രശ്നം ഉണ്ടാകില്ല. മുല്ലപ്പെരിയാര്‍ നീരൊഴുക്ക് കുറയുന്നില്ല. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം. ജലനിരപ്പ് റൂള്‍കര്‍വിലേക്ക് താഴ്ത്താന്‍ കഴിയാത്തത് തമിഴ്‌നാടിന്റെ വീഴ്ചയായി കാണണം. പെരിയാര്‍ തീരത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഇടുക്കി ഡാമില്‍ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. നീരൊഴുക്ക് കുറഞ്ഞതാണ് അണക്കെട്ടില്‍ ജലനിരപ്പ് താഴാന്‍ കാരണം. ഇന്നലെ 2398.30 അടിയായിരുന്നു ജലനിരപ്പ്. പെരിയാറില്‍ ജലനിരപ്പ് ഒന്നര അടിയോളം ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി ഡാം വരെയുള്ള പ്രദേശത്താണ് ജലനിരപ്പുയര്‍ന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍ വേ ഷട്ടറുകള്‍ ഇന്നലെ തുറന്നതോടെ ഇടുക്കി ഡാമില്‍ നേരിയ തോതില്‍ ജലനിരപ്പുയരുകയും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു.

---- facebook comment plugin here -----

Latest