delhi high court order
കാറില്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് പറയുന്നത് അസംബന്ധം: ഡല്‍ഹി ഹൈക്കോടതി
തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം
ന്യൂഡല്‍ഹി| കാറില്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍മാസ്‌ക് ധരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറയുന്നത് അസംബന്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി. എന്തുകൊണ്ടാണ് ഈ നിയമം ഇപ്പോഴും നിലനില്‍ക്കുന്നതന്നും ഇത് പുനഃപരിശോധിക്കണമെന്നും ജസ്റ്റിസ് വിപിന്‍ സങ്കിയും ജസ്റ്റിസ് ജസ്മീത് സിംഗും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. കാറിനുള്ളിലിരുന്ന് ഗ്ലാസ് ഉയര്‍ത്തി ഒരാള്‍ അമ്മയ്ക്കൊപ്പം ചായ കുടിക്കവേ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പിഴ അടച്ച സംഭവം ഡല്‍ഹി സര്‍ക്കാരിനെ പ്രതിനിധീകരിച്ചുള്ള കൗണ്‍സില്‍ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
എന്നാല്‍ സമാനമായി 2021ല്‍ പുറപ്പെടുവിച്ച ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സര്‍ക്കാരിനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാഹുല്‍ മെഹ്ര ഓര്‍മിപ്പിച്ചു. കാറില്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഒടുക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച 2021 ഏപ്രില്‍ 7-ലെ ഹൈക്കോടതി സിംഗിള്‍ ജഡ്ജി ഉത്തരവ് വളരെ നിര്‍ഭാഗ്യകരമെന്നാണ് മെഹ്ര പറഞ്ഞത്.
എന്നാല്‍ ഇതെല്ലാം കേട്ടശേഷമായിരുന്നു കോടതിയുടെ പ്രതികരണം. കൊവിഡിന്റെ മാറിയ സാഹചര്യത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.