Kerala
കേരളത്തിൽ 32,000 യുവതികളെ മതം മാറ്റി സിറിയയിലേക്ക് കടത്തിയെന്ന ആരോപണം; തെളിവ് നൽകിയാൽ ഒരു കോടിയെന്ന് യൂത്ത് ലീഗ്
ആധികാരിക കണക്കുകൾ കൈയിലുണ്ടെന്നാണ് കേരള സ്റ്റോറി എന്ന സംഘ് സ്പോൺസേർഡ് സിനിമയുടെ അണിയറക്കാർ അവകാശപ്പെടുന്നത്.
വ്യാഴാഴ്ച രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ യൂത്ത് ലീഗിൻ്റെ ജില്ലാ കേന്ദ്രങ്ങളിലെത്തി ആർക്കും തെളിവ് നൽകാം. ഇതിനായി ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക കൌണ്ടറുകൾ തുറക്കും. ആധികാരിക കണക്കുകൾ കൈയിലുണ്ടെന്നാണ് കേരള സ്റ്റോറി എന്ന സംഘ് സ്പോൺസേർഡ് സിനിമയുടെ അണിയറക്കാർ അവകാശപ്പെടുന്നത്.
കേരളത്തിലെ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെയെങ്കിലും ഇങ്ങനെ സിറിയയിലേക്ക് കടത്തിയിട്ടുണ്ടാകുമല്ലൊ. പക്ഷേ, ഒരാളുടെയെങ്കിലും വിലാസം ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിക്കുകയാണ് ഇവരെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറഞ്ഞു. ചില ഫേസ്ബുക്ക് ഉപയോക്താക്കളും ഇത്തരത്തിൽ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. തെളിവ് ഹാജരാക്കുന്നവർക്ക് പത്ത് ലക്ഷം രൂപ നൽകുമെന്ന് ഷുക്കൂർ വക്കീൽ പറഞ്ഞു.