blade mafia
അഞ്ചംഗ കുടുംബം വിഷം കഴിച്ചതിനു പിന്നില്‍ ബ്ലേഡ് മാഫിയാ ഭീഷണിയെന്ന് ആരോപണം
അച്ഛനും അമ്മയും മരിച്ചിരുന്നു, കുട്ടികള്‍ ആശുപത്രിയില്‍

ഇടുക്കി | ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് കഞ്ഞിക്കുഴിയില്‍ അഞ്ചംഗ കുടുംബം വിഷം കഴിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പുന്നയാര്‍ കാരാടിയില്‍ ബിജുവും ഭാര്യ ടിന്റുവും മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന ഇവരുടെ മൂന്നു കുട്ടികള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ബിജുവിന്റെ അമ്മയുടെ പേരിലുള്ള 77 സെന്റ് സ്ഥലം ഈടില്‍ ബിജു പലിശക്കു പണം വാങ്ങിയതായാണ് സംശയം. വായ്പയെടുക്കാന്‍ അമ്മയുടെ പക്കല്‍ നിന്നും ബിജു പട്ടയം വാങ്ങിയിരുന്നു.
കഞ്ഞിക്കുഴിയിലുള്ള ബ്ലേഡ് മാഫിയക്കാര്‍ ഇവരുടെ ഹോട്ടലില്‍ എത്തി പണം തിരികെ ചോദിക്കാറുണ്ടെന്ന് ബിജുവിന്റെ സുഹൃത്തുക്കളും പറയുന്നു. ഇതു മൂലമുണ്ടായ മാനസിക വിഷമമാണ് കൂട്ട ആത്മഹത്യ ശ്രമത്തിലേക്ക് എത്തിച്ചതെന്നാണ് സംശയം.
---- facebook comment plugin here -----