Connect with us

Kerala

കെ എം അഭിജിത്തിൻെറ പരാജയകാരണം പാർട്ടിയിലെ കാലുവാരലെന്ന് ആക്ഷേപം

കെ എസ് യു സംസ്ഥാന പ്രസിഡന്റായ കെ എം അഭിജിത്ത് കോഴിക്കോട് നോര്‍ത്തിലാണ് ജനവിധി തേടിയിരുന്നത്

Published

|

Last Updated

കോഴിക്കോട് |  നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കെ എം അഭിജിത്തിന്റെ പരാജയകാരണം കാലുവാരലെന്ന് ആക്ഷേപം. അഭിജിത്തിനെ തോൽപ്പിക്കാൻ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ നീക്കം നടന്നുവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിന്റാണ് പരാതി നൽകിയത് എന്നണ് വിവരം.

കെ എസ് യു സംസ്ഥാന പ്രസിഡന്റായ കെ എം അഭിജിത്ത് കോഴിക്കോട് നോര്‍ത്തിലാണ് ജനവിധി തേടിയിരുന്നത്. കോഴിക്കോട് നോര്‍ത്തില്‍ കോണ്‍ഗ്രസിനായി മത്സരിച്ച പ്രായം കുറഞ്ഞ താരമായിരുന്നു കെ എം അഭിജിത്ത്.