Kerala
നല്ല വിമര്‍ശനത്തിന് പറ്റിയ ഭാഷ പ്രയോഗിക്കുന്നതാണ് നല്ലത്: എം വി ഗോവിന്ദന്‍
നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് കിട്ടുന്ന പദപ്രയോഗങ്ങളാണിവയെന്നും മാധ്യമങ്ങളോട് ഗോവിന്ദന്‍ പറഞ്ഞു
തൃശൂര്‍ | നല്ല വിമര്‍ശനത്തിന് നല്ല ഭാഷ പ്രയോഗിക്കുന്നതാണ് നല്ലതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ വിമര്‍ശനത്തിന് നല്ല ഭാഷ ഉപയോഗിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് കിട്ടുന്ന പദപ്രയോഗങ്ങളാണിവയെന്നും മാധ്യമങ്ങളോട് ഗോവിന്ദന്‍ പറഞ്ഞു. എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ നടപടിയെടുക്കേണ്ടത് കണ്ണൂരിലെ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----