Connect with us

National

25 സീറ്റുകളില്‍ ആം ആദ്മിയുടെ വോട്ട് ചോർന്നെന്ന് വ്യക്തം

അടിപതറിയത് മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും കൈവിട്ടത്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ തിരിച്ചുവരവിന് ഇടയാക്കിയത് ആം ആദ്മിയുടെ വന്‍ വോട്ട് ചോര്‍ച്ച. 25 സീറ്റുകളിൽ അടിയൊഴുക്ക് ശക്തമായിരുന്നവെന്നാണ് കരുതുന്നത്.  ഡല്‍ഹിയിലെ മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും ഇത്തവണ ബി ജെ പിക്ക് അനുകൂലമായാണ് വിധിയെഴുതിയതെന്നാണ് കണക്കുകൂട്ടല്‍.

മധ്യവര്‍ഗത്തിനും പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍ക്കും സ്വാധീനമുള്ള 25 സീറ്റുകളില്‍ ബി ജെ പിക്കാണ് മുന്‍തൂക്കം. ദക്ഷിണ ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് മധ്യവര്‍ഗത്തിന് ആധിപത്യമുള്ളത്. കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഡല്‍ഹിയിലെ പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍.

2015ലും 2020ലുംആം ആദ്മി പാര്‍ട്ടിയുടെ വന്‍ വിജയത്തിനിടയാക്കിയത് മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരുമായിരുന്നു. ഈ വോട്ടര്‍മാര്‍ കൈവിട്ടതോടെ ആം ആദ്മിയുടെ കാലിടറുകയായിരുന്നു.

Latest