Kerala
ബസ്സില്‍ നിന്ന് വീണ് വിമുക്തഭടന്‍ മരിച്ചത് ഡോര്‍ അടക്കാത്തതിനെ തുടര്‍ന്നെന്ന് വ്യക്തമായി
തിങ്കളാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ ഹരിദാസന്‍ മരിച്ചത്
കല്‍പ്പറ്റ | വയനാട്ടില്‍ ബസ്സില്‍ നിന്ന് വീണ് വിമുക്തഭടന്‍ മരിച്ചത് ബസ്സിന്റെ ഡോര്‍ അടക്കാത്തതിനെ തുടര്‍ന്നാണെന്ന് വ്യക്തമായി. തിങ്കളാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ ഹരിദാസന്‍ മരിച്ചത്.
ബസിലെ ക്യാമറ ദൃശ്യങ്ങളിലാണ് അടയ്ക്കാത്ത ഡോറിലൂടെ ഹരിദാസന്‍ പുറത്തേക്ക് തെറിച്ചുവീഴുന്നത് വ്യക്തമാവുന്നത്. ഹരിദാസന്‍ റോഡിലെ പോസ്റ്റില്‍ തലയിടിച്ചാണ് മരിച്ചത്.
വയനാട് തെക്കുംതറയിലായിരുന്നു അപകടം. സംഭവത്തില്‍ കല്‍പ്പറ്റ കോട്ടത്തറ റൂട്ടില്‍ ഓടുന്ന ദിയ ബസിന്റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
---- facebook comment plugin here -----