Connect with us

p rajeev

ലീഗിന് യു ഡി എഫ് ബാധ്യതയാണെന്ന് വ്യക്തമായി: മന്ത്രി പി രാജീവ്

രാഷ്ട്രീയമായി ശരിയാണെന്ന് നേതാക്കള്‍ക്കും അണികള്‍ക്കും തോന്നുന്ന കാര്യങ്ങളില്‍ പോലും ലീഗിന് തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ല

Published

|

Last Updated

തിരുവനന്തപുരം | ലീഗിന് യു ഡി എഫ് ബാധ്യതയാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് പി രാജീവ് പറഞ്ഞു. രാഷ്ട്രീയമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് ലീഗിന് കോണ്‍ഗ്രസ് ബാധ്യതയാണ്.

രാഷ്ട്രീയമായി ശരിയാണെന്ന് നേതാക്കള്‍ക്കും അണികള്‍ക്കും തോന്നുന്ന കാര്യങ്ങളില്‍ പോലും ലീഗിന് തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ലെന്നും പി രാജീവ് പറഞ്ഞു.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണിച്ചതിന് നന്ദിയുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്ന് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. യു ഡി എഫിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ പങ്കെടുക്കാന്‍ സാങ്കേതിക തടസമുണ്ടെന്ന ലീഗ് പ്രസ്താവനയില്‍ നിന്നു കാര്യങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.