Kozhikode
ഖുര്‍ആന്‍ പാഠങ്ങള്‍ പുതുതലമുറ അറിയേണ്ടത് അനിവാര്യം: സി മുഹമ്മദ് ഫൈസി
നവ്യാനുഭവമായി സീ ക്യൂ ഖുര്‍ആന്‍ ഫെസ്റ്റ്.

സീ ക്യൂ ഖുര്‍ആന്‍ ഫെസ്റ്റ് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് | സമൂഹം പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് വിശുദ്ധ ഖുര്‍ആന്റെ ധാര്‍മിക പാഠങ്ങള്‍ പുതുതലമുറയെ അഭ്യസിപ്പിക്കേണ്ടത് അനിവാര്യമെന്ന് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി. റമസാന്‍ 25-ാം രാവില്‍ മര്‍കസില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സീ ക്യൂ ഖുര്‍ആന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സഹ്‌റത്തുല്‍ ഖുര്‍ആന്‍ സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ‘തര്‍നീം’ അന്തിമതല മത്സരത്തില്‍ മാറ്റുരച്ചത്. യൂണിറ്റ്, സോണ്‍ തല മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയവരായിരുന്നു മത്സരാര്‍ഥികള്‍. ഖുര്‍ആന്‍ മനപ്പാഠം, പാരായണം എന്നീ വിഭാഗങ്ങളില്‍ നടന്ന ഫെസ്റ്റിലെ വിജയികള്‍ക്ക് 25 ന് നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
ഉദ്ഘാടന ചടങ്ങില്‍ മുഹമ്മദലി സഖാഫി വള്ളിയാട്, യൂസുഫ് ലത്വീഫി വാണിയമ്പലം, യൂനുസ് അഹ്സനി ആമപ്പൊയില്‍, അബ്ദുല്‍ ഹസീബ് സഖാഫി, അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, വി എം റശീദ് സഖാഫി, അക്ബര്‍ ബാദുഷ സഖാഫി പ്രസംഗിച്ചു. സീ ക്യൂ അഡ്മിനിസ്‌ട്രേറ്റര്‍ ശാഫി സഖാഫി, കോഡിനേറ്റര്‍മാരായ ഇല്യാസ് അസ്ഹരി, അബൂബക്കര്‍ അരൂര്‍, അനീസുദ്ദീന്‍ സംബന്ധിച്ചു.