National
മുന്നണി വിടുന്നുവെന്നത് വ്യാജ പ്രചാരണം; ഇന്ത്യ മുന്നണിയുടെ ഐക്യത്തിന് പ്രതിജ്ഞാബദ്ധമെന്ന് ജമ്മു കശ്മീർ പി ഡി പി
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള പറഞ്ഞതും വിവാദമായിരുന്നു
ശ്രീനഗര്‍ | ഇന്ത്യ മുന്നണി വിടുന്നുവെന്ന പ്രചരണങ്ങളില്‍ വിശദീകരണവുമായി പി ഡി പി. പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് മുന്നണി വിടുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയത്. ഇന്ത്യ മുന്നണിയുടെ ഐക്യത്തിന് പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
പി ഡി പി ഇന്ത്യ മുന്നണി വിട്ടതായും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പി ഡി പി രംഗത്ത് വന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള പറഞ്ഞതും വിവാദമായിരുന്നു. എന്നാല്‍ ഫാറൂഖ് അബ്ദുള്ളയുടെ മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുള്ള ഈ വാദം തള്ളുകയായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് ഇന്ത്യ മുന്നണിയോടൊപ്പമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.