National
ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തത് ഭയാനകം; വിലക്കിനെതിരെ പ്രതികരണവുമായി മലാല
സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് ഇനിയെങ്കിലും ഇന്ത്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി | വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ നൊബേല്‍ സമ്മാന ജേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മലാലാ യൂസഫ്‌സായ്. ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പങ്കുവച്ച് മലാല ട്വീറ്റ് ചെയ്തു. സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് ഇനിയെങ്കിലും ഇന്ത്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഹിജാബോ വിദ്യാഭ്യാസമോ നിര്‍ബന്ധിത തിരഞ്ഞെടുപ്പിലേക്ക് കോളേജുകള്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുകയാണെന്ന് മലാല വിദ്യാര്‍ഥികളുടെ ഒരാളുടെ വാക്കുകള്‍ സൂചിപ്പിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു. ഹിജാബോ വിദ്യാഭ്യാസമോ നിര്‍ബന്ധിത തിരഞ്ഞെടുപ്പിലേക്ക് കോളേജ് ഞങ്ങളെ എത്തിക്കുന്നുവെന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ വാചകം ഉദ്ദരിച്ചാണ് മലാലയുടെ ട്വീറ്റ് ആരംഭിക്കുന്നത്.