Connect with us

Kerala

പ്രതിയെന്ന് സംശയിക്കുന്നയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായി സൂചന ; പോലീസ് പരിശോധന നടത്തി

കാലിന് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ട്രെയിന്‍ അക്രമ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് ഇന്ന് പുറത്തുവിട്ടിരുന്നു. സമാന രൂപസാദൃശ്യമുള്ള വ്യക്തി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ആശുപത്രിയിലെത്തി പരിശോധന നടത്തി. കാലിന് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

സംഭവത്തിന് ദൃക്‌സാക്ഷിയായ ആളുടെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പോലീസ് ഇന്ന് പുറത്തുവിട്ടത്. എലത്തൂര്‍ പോലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്.

---- facebook comment plugin here -----

Latest