Connect with us

IPL

മുംബൈക്ക് കിരീടം നിലനിര്‍ത്തുക എളുപ്പമല്ല; സാധ്യത ചെന്നൈക്കെന്ന് പീറ്റേഴ്‌സണ്‍

ആദ്യ പാദം പൂര്‍ത്തിയായപ്പോള്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ രണ്ടാമതും മുംബൈ നാലാമതും ആണ്

Published

|

Last Updated

യു എ ഇ | നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഐ പി എല്‍ കിരീടം നിലനിര്‍ത്തുക എളുപ്പമല്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. പതിവ് പോലെ മെല്ലെത്തുടങ്ങി ഒടുക്കത്തില്‍ കപ്പിലേക്ക് എത്തുന്ന കളി ഇത്തവണ നടപ്പില്ലെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഐ പി എല്‍ ഒന്നാം പാദം പൂര്‍ത്തിയായി രണ്ടാം പാദത്തിനാണ് തുടക്കമാവുന്നത്. പതിവുപോലെ ആദ്യ കളികള്‍ തോറ്റ ശേഷം മടങ്ങി വരികെയെന്നത് ഈ നിലയില്‍ സാധ്യമല്ല. മികവിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നോ നാലോ കളികള്‍ തോറ്റാല്‍ അത് തിരിച്ചടിയാവുമെന്ന് പീറ്റേഴ്‌സണ്‍ വിലയിരുത്തി.

കീരീടം നിലനിര്‍ത്തണമെങ്കില്‍ മുംബൈ ആദ്യ കളിമുതല്‍ ചാമ്പ്യന്മാരുടെ കളി പുറത്തെടുക്കേണ്ടിയിരിക്കുന്നു. മുംബൈയുടെ പ്രതിഭാ സമ്പത്ത് വെച്ച് അത് സാധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാവരും വയസ്സന്‍ പടയെന്ന് വിളിച്ച് കളിയാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഞെട്ടിച്ച് കളഞ്ഞെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. ഇപ്പോള്‍ കിരീടം ലക്ഷ്യം വെച്ചാണ് അവരുടെ മുന്നേറ്റം. എന്നാല്‍ നീണ്ട ഇടവേള അവരുടെ പ്രായമായ താരങ്ങളുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ലെന്ന് പീറ്റേഴ്‌സണ്‍ ആശങ്ക വ്യക്തമാക്കി.

എല്ലാവരും എഴുതി തള്ളിയെങ്കിലും ഐ പി എല്ലില്‍ നിലവില്‍ കിരീട സാധ്യത ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ പാദം പൂര്‍ത്തിയായപ്പോള്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ രണ്ടാമതും മുംബൈ നാലാമതും ആണ്.

Latest