Connect with us

Kerala

അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും പറയാം എന്ന അവസ്ഥ നല്ലതല്ല; വനിതാ സഖാവ് പാഠം ഉള്‍ക്കൊണ്ടെന്ന് കരുതുന്നു: ബിനോയ് വിശ്വം

ഇടതുപക്ഷ പ്രവര്‍ത്തകര്‍ അധികാരത്തില്‍ വരുന്‌പോള്‍ ആ അധികാരത്തിന്റെ ഹുങ്കില്‍ അവര്‍ ഇതുപോലെ പെരുമാറുന്നത് തെറ്റാണെന്നാണ് ആ സംഭവം മുന്നോട്ടുവയ്ക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  പൊതുപ്രവര്‍ത്തകര്‍ക്ക് അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തു പറയാം എന്തും ചെയ്യാം എന്ന അവസ്ഥ നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയായ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കിയതിനോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.

ഇടതുപക്ഷ പ്രവര്‍ത്തകര്‍ അധികാരത്തില്‍ വരുന്‌പോള്‍ ആ അധികാരത്തിന്റെ ഹുങ്കില്‍ അവര്‍ ഇതുപോലെ പെരുമാറുന്നത് തെറ്റാണെന്നാണ് ആ സംഭവം മുന്നോട്ടുവയ്ക്കുന്നത്. അതിന്റെ വിലപ്പെട്ട പാഠങ്ങള്‍ എല്ലാവരും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.ചെറുപ്പക്കാരിയായ സഖാവ് പാഠം ഉള്‍കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.